ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം കൊല്ലം ജില്ലയില്‍, കൊല്ലം താലൂക്കില്‍ ചിറ്റുമല ബ്ലോക്കില്‍ ഉള്‍പ്പെട്ട പനയം ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. മാതൃ പഞ്ചായത്തായ പെരിനാട് വിഭജിച്ച് 2000 ഒക്ടോബര്‍ 1-ാം തീയതി പനയം ഗ്രാമപഞ്ചായത്ത് രൂപീകൃതമായി. പഞ്ചായത്ത് കാര്യാലയം കണ്ടച്ചിറ വാര്‍ഡില്‍ താന്നിക്കമുക്കില്‍ കൊല്ലം-കുണ്ടറ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള പ്രദേശമാണ് പനയം. പനയം എന്ന പേര് വന്നതിന് രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ പഴമക്കാര്‍ പറയുന്നു. പന തിങ്ങി വളര്‍ന്നിരുന്ന സ്ഥലമായിരുന്നു. കള്ളിനുവേണ്ടി പന ചെത്തിയിരുന്നു. പന ചെത്ത് ലോപിച്ച് പനയത്ത് എന്നും അത് പിന്നീട് പനയം എന്നും ആയിതീര്‍ന്നു ഈ പ്രദേശം എന്ന് പറയുന്നവരുണ്ട്. സ്ഥലത്തിന് നാട്ടുഭാഷയില്‍ അയ്യം എന്നു പറയുമായിരുന്നു. പന നിന്നിരുന്ന അയ്യം എന്നത് കൂടിച്ചേര്‍ന്ന് പനയം ആയി...
കൂടുതൽ വായിക്കുക