പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വിനിത വിജയൻ

പ്രസിഡൻ്റ്

ഒ ഷീലാകുമാരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയശ്രീമധുലാൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധീഷ് കപൂദ് എസ് എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

തങ്കച്ചി ജി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു റ്റി

സെക്രട്ടറി, പനയം ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയില്‍ കൊല്ലം താലൂക്കില്‍ ചിറ്റുമല ബ്ളോക്കിലാണ് പനയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പനയം വില്ലേജുപരിധിയിലുള്‍പ്പെടുന്ന  പഞ്ചായത്താണ് പനയം ഗ്രാമപഞ്ചായത്ത്.  വടക്കുഭാഗത്ത് പേരയം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കരുവ പഞ്ചായത്തും, കിഴക്കുഭാഗത്ത് പെരിനാട് പഞ്ചായത്തും, തെക്കുഭാഗത്ത് കോർപ്പറേഷനുമാണ് പനയം ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍. പെരിനാട് പഞ്ചായത്തിനെ വിഭജിച്ചുകൊണ്ട്, 2000-ത്തിലാണ് പനയം ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 23 മീറ്റര്‍ ഉയരത്തിലാണ് ഇവിടുത്തെ ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം ദേശിങ്ങനാട് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. പുരാതന മലയാളരേഖകളില്‍ ചേന്നങ്ങനാട് എന്നും, സംസ്കൃതരേഖകളില്‍ ജയസിംഹനാട് എന്നും ദേശിങ്ങനാടിനെ പരാമര്‍ശിച്ചിരിക്കുന്നതായി കാണാം. കൃഷിയും അനുബന്ധതൊഴിലുകളുമാണ് ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം. കായല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയവരും ഇവിടെയുണ്ട്. കാര്‍ഷികവിളകളില്‍ തെങ്ങ്, നെല്ല്, കശുവണ്ടി, കുരുമുളക്, ഏത്തവാഴ, എന്നിവ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം കൊല്ലം ജില്ലയില്‍, കൊല്ലം താലൂക്കില്‍ ചിറ്റുമല ബ്ലോക്കില്‍ ഉള്‍പ്പെട്ട പനയം ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. മാതൃ പഞ്ചായത്തായ പെരിനാട് വിഭജിച്ച് 2000 ഒക്ടോബര്‍ 1-ാം തീയതി പനയം ഗ്രാമപഞ്ചായത്ത് രൂപീകൃതമായി. പഞ്ചായത്ത് കാര്യാലയം കണ്ടച്ചിറ വാര്‍ഡില്‍ താന്നിക്കമുക്കില്‍ കൊല്ലം-കുണ്ടറ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള പ്രദേശമാണ് പനയം. പനയം എന്ന പേര് വന്നതിന് രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ പഴമക്കാര്‍ പറയുന്നു. പന തിങ്ങി വളര്‍ന്നിരുന്ന സ്ഥലമായിരുന്നു. കള്ളിനുവേണ്ടി പന ചെത്തിയിരുന്നു. പന ചെത്ത് ലോപിച്ച് പനയത്ത് എന്നും അത് പിന്നീട് പനയം എന്നും ആയിതീര്‍ന്നു ഈ പ്രദേശം എന്ന് പറയുന്നവരുണ്ട്. സ്ഥലത്തിന് നാട്ടുഭാഷയില്‍ അയ്യം എന്നു പറയുമായിരുന്നു. പന നിന്നിരുന്ന അയ്യം എന്നത് കൂടിച്ചേര്‍ന്ന് പനയം ആയി...

കൂടുതൽ വായിക്കുക